മുഖ്യമന്ത്രിയും കുടുംബാം​ഗങ്ങളും വിദേശ ഉല്ലാസ യാത്ര നീട്ടി, രണ്ടു ദിവസം കൂടി ദുബായിയിൽ

മുഖ്യമന്ത്രിയും കുടുംബാം​ഗങ്ങളും വിദേശ ഉല്ലാസ യാത്ര നീട്ടി, രണ്ടു ദിവസം കൂടി ദുബായിയിൽ

 കേരളത്തിലെ നരബലി അടക്കമുള്ള വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ പര്യടനം നീട്ടി. യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അദ്ദേഹം രണ്ടു ദിവസം കൂടി വൈകിയേ എത്തൂ. ഇംഗ്ലണ്ടിൽ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയിൽ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയിൽ ചെലവഴിക്കും. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല. നേരത്തേ നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് അദ്ദേഹം യൂറോപ്പിലേക്കു പോയത്.
കേരളത്തിലേക്കു നിക്ഷേപം കൊണ്ടുവരാനാണെന്നായിരുന്നു വിശദീകരണം. എന്നാൽ വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചുമകനേയും കൊണ്ടുപോയത് വിമർശനങ്ങൾ ഇടയാക്കിയിരുന്നു. നോർവെയിൽ മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകനടക്കമുള്ള കുടുംബാഗങ്ങളും ഒപ്പമുണ്ടായിരുന്നു. നോർവെ പിന്നിട്ട് യുകെയിലെത്തുമ്പോൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കൊപ്പം ഭാര്യ പാർവ്വതീദേവിയും ഉണ്ടായിരുന്നു. വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നാണ് ഉയരുന്ന ചോദ്യം. യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള വിദേശയാത്ര തന്നെ വിവാദത്തിലാണ്. ഇതിന് പുറമെയാണ് അധിക ചെലവിനെ കുറിച്ചുള്ള വിമർശനം.
കഴിഞ്ഞ തവണ അമേരിക്കയിൽ ചികിത്സ കഴിഞ്ഞു മടങ്ങിയപ്പോഴും മുൻ നിശ്ചയമില്ലാതെ മുഖ്യമന്ത്രി ഒരാഴ്ച യുഎഇയിൽ തങ്ങിയിരുന്നു. തുടർന്നാണ് സ്വർണക്കടത്ത്, റിവേഴ്സ് ഹവാല തുടങ്ങിയ വിവാദങ്ങൾ ഉയർന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പല കച്ചടങ്ങളും ദുബായ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അതിനു സഹായകരമായ ആവശ്യങ്ങൾക്കാണ് പിണറായി യുഎഇയിൽ തങ്ങുന്നതെന്നും ആക്ഷേപം ഉയർന്നു. അമേരിക്കയിൽ    ചികിത്സയിലായുന്നപ്പോഴും മുഖ്യമന്ത്രി അവിടുത്തെ ചില മലയാളി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. വീണാ വിജയന്റെ ബിസിനസ് പങ്കാളികളാണ് ഇവരെന്നും അഭ്യൂഹം ഉണ്ടായിരുന്നു.