തൃക്കാക്കര മോഡല്‍ കേരളത്തില്‍ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കര്‍മപദ്ധതി തയ്യാറാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 14ന് 15നും ചേരുന്ന കെപിസിസിയുടെ നവസങ്കല്‍പ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.തൃക്കാക്കരയിലെ വിജയമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഇത്തരത്തില്‍ മാറ്റി ചിന്തിപ്പിക്കുന്നത്. സംസ്ഥാനത്തെ പകുതിയിലേറെ മണ്ഡലങ്ങളില്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനം ഇല്ലെന്നും ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഭേദപ്പെട്ട സംഘടനാ സംവിധാനമുള്ള എറണാകുളം ജില്ലയില്‍ അത് സംഭവിച്ചിട്ടില്ല. നിലവില്‍ തെരഞ്ഞെടുപ്പ് ഉന്നമിട്ടുള്ള തുടര്‍ച്ചയായ സംഘടനാ പ്രവര്‍ത്തനം വേണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം കണക്കിലെടുത്ത് തൃക്കാക്കര മോഡല്‍ പാര്‍ട്ടി പൊതുവില്‍ പകര്‍ത്തണം എന്ന വികാരം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ഉദയ്പൂരിലെ ചിന്തന്‍ ശിബിരം തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കിയതിന് സമാനമായി സംസ്ഥാന, ജില്ല തല സമിതികള്‍ വന്നേക്കാം. ഭരണം, വികസനം, ആസൂത്രണം എന്നിവ സംബന്ധി്ച കാഴ്ചപ്പാടുകളും നയങ്ങളും രൂപീകരിക്കാന്‍ ഉതകുന്ന സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും ആലോചിക്കും.