പീഡനപരാതിയുമായെത്തിയ പെണ്‍കുട്ടിയെ എസ് ഐ ബലാത്സംഗം ചെയ്തു

പീഡനപരാതിയുമായെത്തിയ പെണ്‍കുട്ടിയെ എസ് ഐ ബലാത്സംഗം ചെയ്തു

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് ഉദ്യഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയപ്പോഴാണ് ഈ ക്രൂരത. നാല് പേര്‍ ചേര്‍ന്ന് ഭോപ്പാലിലേക്ക് തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കിയ 13 വയസ്സുകാരിയെയാണ് എസ്എച്ച്ഒ തിലകധാരി സരോജ് ബലാത്സംഗത്തിനിരയാക്കിയത്. 
സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് പെണ്‍കുട്ടി പരാതി നല്‍കി.എസ്എച്ച്ഒ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ് എടുത്തു. ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തതായി എസ് പി അറിയിച്ചു.