സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് രോഗബാധ വീണ്ടും കൂടുന്ന പശ്ചാതലത്തിലാണ് തീരുമാനം. ഇന്ന് മുതല്‍ മാസ്‌ക് ധരിച്ചില്ലിങ്കെില്‍ പിഴ ഈടാക്കുവാനും തീരുമാനിച്ചു. പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ കോവിഡ് രോഗബാധ കുറഞ്ഞ പശ്ചാതലത്തില്‍ മാസ്‌ക് നിര്‍ബന്ധമല്ലാത്ത സാഹചര്യമായിരുന്നു. പിഴ ഈടാക്കുന്നതും നിര്‍ത്തലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആളുകള്‍ മാസ്‌ക് ധരിക്കാതെ പൊതുനിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. പിന്നാലെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ അടക്കം കോവിഡ് കേസുകള്‍ കുതിക്കുകയും ചെയ്തു. നിലവില്‍ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.