ചിത്രം വ്യക്തമാകുന്നു: ഖാർഗെയും ശ​ശി ത​രൂ​രും കെ എൻ ത്രിപാഠിയും പ​ത്രി​ക ന​ൽ​കി

ചിത്രം വ്യക്തമാകുന്നു:  ഖാർഗെയും ശ​ശി ത​രൂ​രും കെ എൻ ത്രിപാഠിയും  പ​ത്രി​ക ന​ൽ​കി


കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക്  ശ​ശി ത​രൂ​രും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും  ജാര്‍ഖണ്ഡിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എൻ.ത്രിപാഠിയും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി.  മ​ധു​സൂ​ദ​ൻ മി​സ്ത്രി അ​ധ്യ​ക്ഷ​നാ​യ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി മു​മ്പാകെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പടി​യോ​ടെ​യാ​ണ് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി ത​രൂ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. പ​ത്രി​കാ​സ​മ​ർ​പ്പ​ണ വേ​ള​യി​ൽ ജി-23 ​നേ​താ​ക്ക​ൾ അ​ട​ക്കം പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ അകമ്പടിയോടെ  ഓ​ഫീ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച ത​രൂ​ർ നാ​ല് സെ​റ്റ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​താ​യാ​ണ് വി​വ​രം.
ഹൈ​ക്ക​മാ​ന്‍​ഡ് പി​ന്തു​ണ​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​യ മ​ല്ലി​കാ​ർ​ജു​ൻ  ഖാ​ര്‍​ഗെ    മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി​യാ​ണ്  പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഖാ​ര്‍​ഗെ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ മു​കു​ള്‍ വാ​സ്‌​നി​ക്, ദി​ഗ് വി​ജ​യ് സിം​ഗ്, അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.