പ്രായപരിധി തർക്കത്തിനിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള ഈ സമ്മേളനത്തിന് ഇന്ന് വൈകീട്ട് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പതാക ഉയര്‍ത്തും.
ശനിയാഴ്ച 10ന് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ചയാണ് സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തെരഞ്ഞെടുക്കുക. പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാർ തമ്മിലുള്ള വാക്പോരും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലും സി.ദിവാകരനും വിട്ടുനിന്നിരുന്നു. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി.ദിവാകരനും കെ.ഇ.ഇസ്മയിലിനും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകേണ്ടി വരും.
പ്രായപരിധി പരിഗണിക്കാതെ താല്പര്യമുള്ളവര് കമ്മിറ്റികളില്‍ തുടരട്ടെയെന്നുമുള്ള നിലപാടിലാണ് ഇസ്മയില്‍ പക്ഷം. തർക്കം രൂക്ഷമായതോടെ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രായപരിധി കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ ഇസ്മയില്‍ പക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വിഭാഗീയതയും വ്യക്തി കേന്ദ്രീകൃതരീതിയും സിപിഐയില്‍ ഇല്ല എന്നും അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും മുൻകാല ചരിത്രം അത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും സിപിഐ മുഖ മാസികയായ നവയുഗത്തിൽ എഴുതിയ ലേഖനത്തിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി. നിരീക്ഷകർ ഉൾപ്പെടെ 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.