സൈബര്‍ ആക്രമണത്തില്‍ മനം മടുത്ത് ഉമ തോമസ്
കൊച്ചി: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പരാജയ ഭിതിയില്‍ എതിരാളികള്‍ തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ഉമ തോമസ് പറഞ്ഞു. ചിതയില്‍ ചാടേണ്ടതിന് പകരം തെരഞ്ഞെടുപ്പല്‍ മത്സരിക്കുവാന്‍ ഇറങ്ങിയേക്കുവാണെന്ന രീതിയില്‍ പരിഹസിക്കുന്നു. ഭക്ഷണം ഒരു പാത്രത്തില്‍ പിടിക്കായി മാറ്റിവയ്ക്കുന്ന തന്റെ രീതിയെ മോശമായി ചിത്രീകരിക്കുന്നു. അത് തികച്ചും തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ വിജയം ഉറപ്പാണ്. യുഡിഎഫ് ക്യാംപ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഉമ തോമസ് പറഞ്ഞു.