കോടതി വിധിയിൽ അമർഷം രേഖപ്പെടുത്തി കേന്ദ്ര നിയമമന്ത്രി

കോടതിയെ ഞങ്ങൾ ബഹുമാനിക്കുന്നു എന്നാൽ ലക്ഷ്മണ രേഖ മറികടക്കരുത്

കോടതി വിധിയിൽ അമർഷം രേഖപ്പെടുത്തി കേന്ദ്ര നിയമമന്ത്രി

  രാജ്യദ്രോഹ നിയമം മരവിപ്പിച്ച ഉത്തരവില്‍ സുപ്രീംകോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ, എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്. കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണസഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ അതിര്‍വരമ്പുണ്ടെന്നും ആ ലക്ഷ്മണരേഖ ആരും മറികടക്കാന്‍ പാടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.