കാനഡയില്‍ സോംബി റിപ്പോര്‍ട്ട് ചെയ്തു!! ലോകം ഞെട്ടലില്‍

സോംബി എന്നത് നാളിതുവരെ ഒരു സാങ്കല്‍പ്പിക രോഗാവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാനഡയിലെ രണ്ട് പ്രവശ്യകളില്‍ നിന്ന്...

കാനഡയില്‍ സോംബി റിപ്പോര്‍ട്ട് ചെയ്തു!! ലോകം ഞെട്ടലില്‍

സോംബി എന്നത് നാളിതുവരെ ഒരു സാങ്കല്‍പ്പിക രോഗാവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാനഡയിലെ രണ്ട് പ്രവശ്യകളില്‍ നിന്ന് സോംബി രോഗം റിപ്പോര്‍ട്ട് ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ലോകം ഞെട്ടലോടെയാണ് ഈ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ആശ്വാസമെന്നത് ഇപ്പോള്‍ ഇത് റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത് മാനുകളിലാണ്. മനുഷ്യരിലേയ്ക്ക് പടര്‍ന്നിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നുവെന്നത് ഭയാനകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കാനഡിയിലെ ആല്‍ബെര്‍ട്ടയിലും സസ്‌കാച്ചെവാനിലുമാണ് പകര്‍ച്ചവ്യാധി പിടിപ്പെട്ടിരിക്കുന്നത്. ആല്‍ബര്‍ട്ട ഗവണ്‍മെന്റിന്റെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ വന്യജീവി രോഗ വിദഗ്ധനും ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകനുമായ മാര്‍ഗോ പൈബസും ഇത് സ്ഥിരികരിച്ചു കഴിഞ്ഞു. മാനുകള്‍ അക്രമാസക്തരാകുകയും ചത്ത് വീഴുകയും ചെയ്യുകയാണ്. ഒരു മാനിന്റെ കടിയേല്‍ക്കുന്ന മറ്റു മാനിന് നിമിഷങ്ങള്‍ക്കുളളില്‍ രോഗാവസ്ഥ പ്രകടിപ്പിക്കുകയും അക്രമവാസനയിലേയ്ക്ക് മാറുകയും ചെയ്യുന്നു. ഏറ്റവും വലിയ യാഥൃശ്ചികത എന്തെന്നുവച്ചാല്‍ സോംബിയായി മനുഷ്യന്‍ മാറുന്നതിന്റെ കഥ പറഞ്ഞ കൊറിയന്‍ ചിത്രമാണ് ട്രെയിന്‍ ടു ബുസാന്‍. ഈ സിനിമ തുടങ്ങുന്നത് തന്നെ ഒരു മാനില്‍ സോംബി രോഗാവസ്ഥയുണ്ടാകുന്നത് കാണിച്ചുകൊണ്ടാണ്.