വ്യാജ വീഡിയോ കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ യുഡിഎഫ് പരാമര്‍ശം ഇല്ല
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജവീഡിയോ കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. യുഡിഎഫ് നേതൃത്വം വീഡിയോ പ്രചരിപ്പിക്കാന്‍ ഇടപെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കേസില്‍ അറസ്റ്റിലായ നസീര്‍ എന്നയാളാണ് വീഡിയോയുടെ സൂത്രധാരന്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നൗഫല്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ നൗഫല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാദേശിക യുഡിഎഫ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നൗഫല്‍ വീഡിയോ പ്രചരിപ്പിച്ചു. അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഗീതാ തോമസ് എന്ന ഫേക്ക് പ്രൊഫൈല്‍ വഴിയും ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തു.