5 അപ്പത്തിനും മുട്ടക്കറിക്കും 184 രൂപ; എംഎല്‍എയുടെ 'കഴുത്തറത്ത്' ഹോട്ടല്‍
ആലപ്പുഴ: ഹോട്ടലുകളില്‍ ഈടാക്കുന്ന അമിത വിലയ്ക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി പി.പി ചിത്തരഞ്ജന്‍ എംഎല്‍എ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും തന്നില്‍ നിന്ന് 184 രൂപ ഈടാക്കിയ പശ്ചാത്തലത്തിലാണ് എംഎല്‍എ പരാതിയുമായി കളക്ടറെ സമീപിച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. വെള്ളിയാഴ്ച്ച കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് ചിത്തരഞ്ജന്‍ എംഎല്‍എ പ്രഭാതം ഭക്ഷണം കഴിച്ചു. വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മട്ടക്കറിക്കുമായി 184 രൂപയാണ് എംഎല്‍എയില്‍ നിന്ന് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപയാണ് ഈടാക്കിയത്. ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ ഈടാക്കി. താന്‍ കയറിയത് ഒരു സ്റ്റാര്‍ ഹോട്ടല്‍ ആയിരുന്നില്ലെന്നും, എ.സി ഹോട്ടല്‍ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎല്‍എ ആരോപിക്കുന്നു. ഹോട്ടലില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.