വിമതർ രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയിൽ ലയിച്ചേക്കും

Jun 28, 2022 - 10:21
0
വിമതർ രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയിൽ ലയിച്ചേക്കും

  മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഏക്‌നാഥ് ഷിന്‍ഡെ. വിമതര്‍ക്ക് അയോഗ്യതാ നടപടി നേരിടാതിരിക്കാന്‍ പുതിയ പാര്‍ട്ടിയിലേക്ക് ചേരാനുള്ള നീക്കമാണ് അദ്ദേഹം ആരംഭിച്ചിരിക്കുന്നു.

  ഉദ്ധവ് താക്കറെയുടെ കുടുംബത്തില്‍ നിന്നുള്ള ശത്രുവിനെ തന്നെയാണ് അതിനായി ഷിന്‍ഡെ തിരഞ്ഞെടുത്തിരിക്കുന്നത്.
രാജ് താക്കറെയ്‌ക്കൊപ്പം ചേരാനാണ് വിമതര്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ്    വിമത ക്യാമ്ബിലുള്ളവര്‍ക്ക് ഇതിനോട് താല്‍പര്യമുണ്ട്. പക്ഷേ പൂര്‍ണ സമ്മതമാണോ എന്ന് വ്യക്തമല്ല. പ്രത്യേകിച്ച്‌ രാജ് താക്കറെയുടെ അഗ്രസീവ് നിലപാടുകള്‍ പലര്‍ക്കും താല്‍പര്യമില്ലാത്തതാണ്.

  മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായാലും ഷിന്‍ഡെ ഗ്രൂപ്പിനെ പ്രത്യേക വിഭാഗമായി കാണാനാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാരണം ഇവര്‍ ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം ലയിക്കണം. രണ്ട് തവണയാണ് ഷിന്‍ഡെ രാജ് താക്കറെയെ വിളിച്ചിരിക്കുന്നത്. ഇവര്‍ എംഎന്‍എസ്സിനൊപ്പം ചേരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ വലിയ ശക്തിയായി എംഎന്‍എസ് മാറുമെന്ന് ഉറപ്പാണ്. 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User