തത്ത പറയും പോലെ ഉത്തരം ; രാഹുലിന് കൈകൂപ്പി അമിത്ഷാ
ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഗുരുതര വീഴ്ചയാണെന്ന് ആർ.എ.എഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകൾ.
സമരം നടത്തിയ നിരായുധരായ പാവം വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റുപയോഗിക്കാൻ താങ്കളാണോ അമിത് ഷാ അനുമതി നൽകിയത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചതിന് എങ്ങനെ മറുപടി നല്കണമെന്നറിയാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി . പണ്ടത്തെ പോലെ പറഞ്ഞു പറ്റിക്കാനും തോന്നിയപോലെ ചെയ്യാനൊന്നും കഴിയില്ല. കാരണം ഒന്ന് സമരക്കാർ വിജയിച്ചു നിൽക്കുന്ന സമയമാണ്. മറ്റൊന്ന് ചോദിച്ചത് രാജ്യത്തിന്റെ പ്രതിപക്ഷനേതാവാണ്. അതുകൊണ്ടു ഉത്തരം പറഞ്ഞെ മതിയാകൂ. അങ്ങനെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് അന്വേഷണം തന്നെ നടത്തിയത്. അവർ കണ്ടത്തിയത് പ്രകാരം ജന്തർമന്തറിൽ സമരംചെയ്ത വിദ്യാർഥികൾക്കും യുവജനങ്ങൾക്കും നേരെ പെല്ലറ്റ് ഗണ്ണുപയോഗിച്ചത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റെണന്ന് കണ്ടത്തിയിരിക്കുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും പെല്ലറ്റുപയോഗിക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നുമാണ് അന്വേഷണത്തിൽ ആർ.എ.എഫിന്റെ കണ്ടെത്തൽ.പ്രതിപക്ഷ സമരത്തിനിടെയുണ്ടായ പോലീസ് നടപടി മാനദണ്ഡങ്ങൾക്കും ആർ.എ.എഫ്. പരിശീലനത്തിനും അനുസൃതമല്ലെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഈ റിപ്പോർട്ട് ഉദ്ധരിച്ച് കൊണ്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് മേധാവി ഐ.ജി. സീമ ധുംതിയ സേനാംഗങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു. മൂന്നുവിദ്യാർഥികൾക്ക് ഗുരുതര പരിക്കേൽക്കുകയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതിനെതിരെ അതിശക്തമായ പോരാട്ടം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പിന്നാലെയുള്ള ആഭ്യന്തര അവലോകനത്തിലാണ് പെല്ലറ്റ് ഗൺ ഉപയോഗിക്കാൻമാത്രം സുരക്ഷാഭീഷണിയുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്. ജന്തർമന്തറിലെ സേനാനടപടിക്കുമുൻപ് സേനാവിന്യാസം, പ്രതിരോധരീതി തുടങ്ങിയ വിവരങ്ങൾ സേനാ ആസ്ഥാനത്തിന് സമയബദ്ധമായി കൈമാറിയില്ലെന്നും ഐ.ജി. തുറന്നടിച്ചു. സംഭവം നടന്ന ദിവസം ഡൽഹിയിൽ വിന്യസിച്ച കമ്പനി കമാൻഡർമാരാണ് അവലോകനനയോഗത്തിൽ പങ്കെടുത്തത്.

അതിശക്തമായ താക്കീതും സേനയ്ക്ക് അവർ നൽകി. അതായത്,ആർ.എ.എഫ്. വിന്യാസത്തിനുമുൻപുതന്നെ വിന്യസിക്കപ്പെടുന്ന ഓരോ സേനാംഗത്തെയും അവരുടെ കർത്തവ്യം, ഉത്തരവാദിത്വം, ജനക്കൂട്ട നിയന്ത്രണം ആയുധ ഉപയോഗം, സുരക്ഷാസംവിധാനങ്ങൾ ധരിക്കൽ എന്നിവയെല്ലാം ബോധ്യപ്പെടുത്തി വേണം ഈ പരിപാടി നടത്താൻ. എന്നാൽ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ വസ്ത്രം ധരിച്ചവരടക്കം സേനാംഗങ്ങൾക്കൊപ്പം ലാത്തിച്ചാർജ് നടത്തിയെന്നും ഐ.ജി തെളിവ് സഹിതം വ്യക്തമാക്കി.. ഉത്തരവുണ്ടാകുംവരെ പെല്ലറ്റ്, ഇലക്‌ട്രിക് ഷോക്ക് തുടങ്ങിയവ ഉപയോഗിക്കരുതെന്ന കാര്യമാണ് തെറ്റിച്ചത്. എന്നാൽ ഇത് ചിലരുടെ ഇടപെടലാണ് സംഭവം മാറ്റിമറിച്ചത്. ഇതിനു പിന്നിൽ, ബിജെപി യുടെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന ചില ഐ പി എസ് ഉദ്യോഗസ്ഥർ കയറിക്കൂടി എന്നുള്ളതാണ് സത്യം. അതുപ്രകാരം ആർ.എ.എഫിന്റെ നടപടിക്രമപ്രകാരം പ്രവർത്തിക്കാൻ കമ്പനി കമാഡർമാർക്കോ കമാൻഡന്റുമാർക്കോ കഴിഞ്ഞല്ലെന്നും ഉയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടി വന്നതെന്നും ആർ.എ.എഫിൽ നിന്നുള്ളവർ കൈകൂപ്പുകയാണ്. മാത്രമല്ല,സേനയെ വിന്യസിക്കും മുൻപ് കൃത്യമായ നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്നും റാപ്പിഡ് ആക്ഷൻ ഫോഴ്സ് പറയുന്നു. അതായത്, ബിജെപിയുടെ ഗോളി മാരോ നടത്താൻ പോലീസുദ്യോഗസ്ഥർ റാപ്പിഡ് ആക്ഷൻ ഫോസസിനെ നിയമം വിട്ടു ഉപയോഗിക്കുകയായിരുന്നു. അങ്ങനെ കൊന്നും തള്ളാം എന്ന പദ്ധതിയായിരുന്നുവെന്ന് പറയേണ്ടി വരും. ദില്ലി കലാപം പോലെ തന്നെ ബിജെപിയുടെ കൊലപാതകം ഇവിടയും നടക്കുമെന്നാണ് കരുതിയത്. എന്നാൽ കാലം മാറി കഥമാറി രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായി. അദ്ദേഹം നേരിട്ട് അമിത്ഷായോടാണ് ഇതിന്റെ ഉത്തരം ചോദിച്ചത്. ആകെ തകർന്നു നിൽക്കുന്ന അമിത്ഷാ ഉത്തരം പറയാൻ കഴിയാതെ തല താഴ്ത്തി നിന്നുവെങ്കിലും രാജ്യത്തെ സേനകൾ മണിക്കൂറുകൾക്കുള്ളിൽ മണി മണി പോലെയുള്ള ഉത്തരങ്ങൾ തത്ത പറയുമ്പോലെ രാഹുൽ ഗാന്ധിക്ക് മുന്നിൽ എത്തിച്ചു കഴിഞ്ഞിരിക്കുന്നു.
പവിത്രകുമാർ