പിണറായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമോ ? : കെ മുരളീധരൻ
കേരളത്തെ ഗുജറാത്താക്കാൻ നീക്കം
മോദി - പിണറായി കൂടിക്കാഴ്ചക്ക് ശേഷം കേരളത്തെ ഗുജറാത്ത് ആക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം. മോദിക്ക് ശേഷം അഞ്ചുവർഷം തികച്ച മുഖ്യമന്ത്രി ഗുജറാത്തിൽ ഉണ്ടിയിട്ടില്ല. ആ ഗുജറാത്തിനെ പഠിക്കാൻ ആണ് കേരളത്തിൽ നിന്നും ആളെ വിടുന്നത്. ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ചീഫ് സെക്രട്ടറി അങ്ങോട്ട് പോയതിൻ്റെ ടിക്കറ്റ് കാശ് പോലും നഷ്ടമാണ്. ഇനി ഏകീക്യത സിവിൽ കോഡ് നടപ്പാക്കാൻ മോദി ആവശ്യപ്പെട്ടാൽ അതും ഇവിടെ നടപ്പാക്കും. മോദിയുടേയും പിണറായിയുടേയും കാറിന് പോലും ഒരു നിറമാണ് ഇപ്പോൾ.
manikantan@mediagraamam.com