നാവിക താവളത്തിന്റെ കാവൽ ഡോൾഫിനുകൾക്ക്

റഷ്യൻ സൈന്യത്തിന്റെ ഭാഗം

നാവിക താവളത്തിന്റെ കാവൽ ഡോൾഫിനുകൾക്ക്

കരിങ്കടലിലെ നാവിക താവളത്തിന്റെ സംരക്ഷണം റഷ്യ ഏൽപ്പിച്ചിരിക്കുന്നത് പരിശീലനം സിദ്ധിച്ച ഡോൾഫിൻ സൈന്യത്തെ..

നാവിക താവളത്തിന്റെ ഭാഗമായ സേവാസ്റ്റോപോൾ തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ ഡോൾഫിനുകളെ വിന്യസിച്ചിട്ടുള്ളത്. കരിങ്കടലിലെ റഷ്യയുടെ ഏറ്റവും നിർണായകമായ നാവിക താവളം ആണ് ഇത്. സോവിയറ്റ് കാലം മുതൽ റഷ്യയുടെ തന്ത്രപ്രധാന കപ്പലുകളെല്ലാം ഇവിടെയാണ് നങ്കുരമിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി ഫെബ്രുവരിയിലാണ് ഡോൾഫിനുകളെ വിന്യസിച്ചതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി യു എസ്‌ എൻ ഐ പറയുന്നു.

ഡോൾഫിനുകൾക്ക് എക്കോലൊക്കേഷൻ എന്ന കഴിവുപയോഗിച്ച് ശബ്‌ദതരംഗങ്ങളില്‍നിന്ന്‌ വെള്ളത്തിനടിയിലെ വസ്‌തുക്കളെക്കുറിച്ചറിയാനും എവിടെനിന്നാണ് ശബ്ദം വരുന്നതെന്നു തിരിച്ചറിയാനും കഴിയും.