രാജ്യദ്രോഹ കുറ്റം സർക്കാർ നിലപാട് അറിയിക്കണം: സുപ്രീംകോടതി

രാജ്യദ്രോഹ കുറ്റം സർക്കാർ നിലപാട് അറിയിക്കണം: സുപ്രീംകോടതി

 രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിലെ വാദം പുനപരിശോധിക്കുന്നതുവരെ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സര്‍ക്കാരിന് കോടതി ഒരു ദിവസം സമയം നല്‍കിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും. രാജ്യദ്രോഹക്കുറ്റം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ നിലപാട് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിലനില്‍ക്കുന്ന രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ഭാവിയില്‍ വരാനിരിക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും സംബന്ധിച്ച് വിവരങ്ങള്‍ കൈമാറണമെന്നും കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്

രാജ്യത്തിന്റെ അഖണ്ഡതയുടേയും പരമാധികാരത്തിന്റേയും വിഷയമാണ്, അതിനാല്‍ സര്‍ക്കാർ ആലോചിച്ചു തീരുമാനിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.