ലാവലിനില്‍ പിണറായിക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി; മുഖ്യമന്ത്രി പദവിക്ക് ഇളക്കം

Aug 25, 2022 - 02:57
0
ലാവലിനില്‍ പിണറായിക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി; മുഖ്യമന്ത്രി പദവിക്ക് ഇളക്കം

ഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കേസ് ലിസ്‌ററില്‍ നിന്ന് മാറ്റരുതെന്ന് ഇപ്പോള്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റിവക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. കേസ് സെപ്റ്റംബര്‍ 13ന് തന്നെ വാദം കേള്‍ക്കണമെന്നും ജസ്റ്റീസ് യു യു ലളിത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുപ്രീം കോടതി നടത്തുന്ന ചെറിയ പരാമര്‍ശങ്ങള്‍ പോലും വലിയ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User