അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമ പോസ്റ്റിട്ട ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ നടപടി.

അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമ പോസ്റ്റിട്ട ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ നടപടി.

Jun 07, 2026 - 14:05
Updated: 3 months ago
0
അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമ പോസ്റ്റിട്ട ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ നടപടി.

കൊല്ലം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ നടപടിയുമായി സർക്കാർ. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന നന്ദകുമാർ കൊളത്താപ്പിള്ളിയെ സ്ഥാനത്ത് നിന്ന് നീക്കി.

സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമാണ് നന്ദകുമാറിനെ മുൻ സർക്കാർ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരുന്നത്. ഇടതുപക്ഷ സംഘടനാ പ്രവർത്തകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു.

2023-ൽ ഫേസ്ബുക്കിലൂടെ തനിക്കെതിരെ അപകീർത്തികരവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് ഉടൻ നടപടി സ്വീകരിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.പിന്നീട് നന്ദകുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഗുരുതര വകുപ്പുകൾ ചുമത്താതെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു. കേസെടുത്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്.

ഇതിനിടെയാണ് നന്ദകുമാറിനെ നിലവിലെ പദവിയിൽ നിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയത്. മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെയാണ് പുതിയ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരിക്കുന്നത്.

അച്ചു ഉമ്മന്റെ പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് പുതിയ നടപടി വന്നിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User