കലയ്ക്ക് മതമില്ലെന്ന് മന്ത്രി
കൊച്ചി: നര്‍ത്തകി മന്‍സിയയെ കൂടല്‍ മാണിക്യം നൃത്തോത്സവത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. കലയ്ക്ക് മതമില്ല, വിലക്കലല്ല വിളക്കാണ് കലയെന്ന് മന്‍സിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്..' എന്ന കുമാരനാശാന്റെ വരികള്‍ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി മന്‍സിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വിഷയത്തില്‍ ഇടപെടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും ഇന്നലെ പറഞ്ഞിരുന്നു. മാര്‍ച്ച് 30ന് യോഗം ചേരുന്നുണ്ടെന്നും അനുഭാവപൂര്‍വം തീരുമാനമെടക്കാന്‍ ക്ഷേത്രം പ്രതിനിധികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.