എഐസിസി തിരഞ്ഞെടുപ്പ്; തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റണം
എഐസിസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ കെപിസിസി അംഗങ്ങള്‍ നേരിട്ടെത്തി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയില്‍ നിന്നും കൈപ്പറ്റമെന്ന് ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
അതിനിടെ പാർട്ടി അദ്ധ്യക്ഷ തെരെഞ്ഞെടുപ്പിന് പാർട്ടി ഹൈക്കമാൻഡ് മാനദണ്ഡം പുറത്തിറക്കി. പദവിയിലിരുന്ന്സ്ഥാനാർത്ഥികളെ അനുകൂലിച്ചോ, പ്രതികൂലിച്ചോ പ്രചാരണം നടത്തരുതെന്നു നേതാക്കൾക്ക് നിർദേശം നൽകി. പി.സി.സി പ്രസിഡണ്ടുമാർ സ്വന്തം നിലയിൽ യോഗം വിളിക്കരുത്.
എല്ലാ സ്ഥാനാർഥികൾക്കും വോട്ടർമാരെ കാണാൻ സൗകര്യം ഒരുക്കണമെന്നും പി.സി.സി പ്രസിഡന്റുമാർ ക്ക് നിർദ്ദേശം നൽകി. പ്രചാരണത്തിനിറങ്ങുന്നവർ പദവി രാജി വയ്ക്കണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.