സെനറ്റിൽ യുഡിഎഫ് പ്രാതിനിധ്യം കുറയ്ക്കാൻ കേരള സർവകലാശാല വകുപ്പ് മേധാവിയെ മാറ്റി

സെനറ്റിൽ യുഡിഎഫ് പ്രാതിനിധ്യം കുറയ്ക്കാൻ കേരള സർവകലാശാല വകുപ്പ് മേധാവിയെ മാറ്റി


കേരള സർവകലാശാല സെനറ്റിൽ പ്രതിപക്ഷ പ്രാതിനിധ്യം കുറയ്ക്കുന്നതിനായി ഗവർണർ നോമിനേറ്റ് ചെയ്‌ത അറബിക് വിഭാഗം മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. നീക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷൻ ഫോറം ഗവർണർക്ക് പരാതി നൽകി. വകുപ്പ് മേധാവികളുടെ മണ്ഡലത്തിൽ നിന്ന് 2021 സെപ്റ്റംബർ 28 ന് അറബിക് വിഭാഗം മേധാവിയെ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. ഹെഡ് സ്ഥാനത്ത് നിന്ന് മാറ്റിയാൽ അതേ മണ്ഡലത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടയാളിന്റെ സെനറ്റ് മെമ്പർ സ്ഥാനം പോകും. അതിന് വേണ്ടിയാണ് ഹെഡ് സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ വിഷയത്തിൽ സർവകലാശാല സെഷനിൽ നിന്ന് സിൻഡിക്കേറ്റിലേക്ക് വന്ന നോട്ടിൽ വളരെ കൃത്യമായി ഈ പഠന വകുപ്പിൽ വകുപ്പ് മേധാവിയാകാൻ നിലവിൽ യോഗ്യതയുള്ളത് ഡോ. താജുദീന് മാത്രമാണ് എന്നാണ്. സർവകലാശാലകളിൽ ഒരു ഫയൽ രൂപപ്പെടുന്നത് സെഷൻ അസിസ്റ്റന്റ് മുതൽ സർവകലാശാല ജോയിന്റ് രജിസ്ട്രാർ അതിന് ശേഷം രജിസ്ട്രാർ വരെ 15 ൽ അധികം സീറ്റുകൾ കണ്ട് നിയമം പരിശോധിച്ച ശേഷമാണ്. എന്നാൽ ഈ അടുത്ത കാലത്തായി സർവകലാശാല സെഷനുകൾക്ക് യാതൊരു വിലയും കല്പിക്കാത്ത രീതിയിലാണ് നിലവിലെ സിൻഡിക്കേറ്റിന്റെ പ്രവർത്തനം. അതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് കേരള സർവകലാശാലയിൽ അറബിക് വിഭാഗം മേധാവിയെ ഇക്കഴിഞ്ഞ 25 ന് കൂടിയ സിൻഡിക്കേറ്റിൽ തൽസ്ഥാനത്ത് നിന്ന് നീക്കി ഉത്തരവ് ഇറക്കിയത്.
യു.ഡി.എഫ് അനുകൂല സംഘടനയായ കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയായ സെനറ്റ് അംഗം ഇനി നടക്കുന്ന നിർണായകമായ സെനറ്റ് മീറ്റിംഗുകളിൽ ഉണ്ടാകരുത് എന്ന പിടിവാശിയാണ് ഈ നീക്കത്തിന് കാരണം. കേരള സർവകലാശാല വി.സിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ട സെനറ്റിന്റെ ഭാഗത്ത് നിന്നുള്ള പ്രതിനിധിയെ എത്രയും വേഗം സെനറ്റ് തിരഞ്ഞെടുക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇടത് അംഗങ്ങൾ സഹകരിക്കാതെ വന്നാൽ ഒക്ടോബർ 11ന് നടക്കുന്ന സെനറ്റ് മീറ്റിംഗിൽ യു.ഡി.എഫ് അംഗങ്ങൾ എടുക്കുന്ന തീരുമാനം നിർണായകമാകും