ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു
ചൈനയിലെ ഹാങ്ഷൗവില്‍ സെപ്തംബറില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് കൊവിഡ് കേസുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. അടുത്ത കാലത്തായി ചൈനയില്‍ കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കിഴക്കന്‍ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറന്‍സ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണില്‍ ആയിരുന്നു നഗരം. 2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കാനിരുന്ന 19-ാം ഏഷ്യന്‍ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചത്.