മുസ്ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ജമാ അത്താ ഇസ്ലാമി ഒഴികെ എല്ലാ പ്രമുഖ മുസ്ലീം മതവിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്.സിക്ക് വിട്ടതില്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് എതിര്‍പ്പറിയിച്ചു. വഖഫ് ബോര്‍ഡ് വിഷയം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡിലേക്ക് സ്ഥിരം റിക്രൂട്ട്‌മെന്റ ബോര്‍ഡിന്റെ ആവശ്യമില്ലെന്ന് അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മത സംഘടനാ പ്രതിനിധികളും വഖഫ് ബോര്‍ഡും ചേര്‍ന്ന നിയമന അതോറിറ്റിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡില്‍ കഴിവുറ്റ ഉദ്യോഗസ്ഥര്‍ വരണമെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും എപി വിഭാഗം നേതാവ് ഖലീലുള്‍ ബുഹാരി പ്രതികരിച്ചു. വഖഫ് നിയമനത്തില്‍ ഇതു വരെയുള്ള രീതിയില്‍ മാറ്റം വരണം. പിഎസ്.സി വന്നാലും പ്രശ്‌നമല്ലെന്നും എന്നാല്‍ വഖഫ് ബോര്‍ഡിലേക്ക് വരുന്നവര്‍ മതവിശ്വാസികള്‍ ആകണമെനന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സി ക്ക് വിടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുതാര്യമായ നിയമനം നടക്കണമെന്നുംയോഗത്തില്‍ പങ്കെടുത്ത കേരള മുസ്ലീം ജമാ അത്ത് പ്രതിനിധി ആവശ്യപ്പെട്ടു.