ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് 

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്   ക്രൈംബ്രാഞ്ച് 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ സമീപിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിക്കുകയാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ജാമ്യം റദ്ദാക്കിയില്ലെങ്കില്‍ നടന്‍ കേസ് വഴിത്തിരിച്ചുവിടുമെന്നും തെളിവുകള്‍ സഹിതം ക്രൈം ബ്രാഞ്ച് കോടതിയില്‍ ബോധിപ്പിക്കും. രണ്ട് ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കുവാനാണ് നീക്കം. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞ ദിലീപിന്റെ അഭിഭാഷകര്‍ മറുവാദങ്ങള്‍ നിരത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.