കൊല്ലുവാന്‍ കൊണ്ടുപോകുന്നേ..!! സംവിധായകന്റെ അറസ്റ്റില്‍ നാടകീയ രംഗങ്ങള്‍

കൊല്ലുവാന്‍ കൊണ്ടുപോകുന്നേ..!! സംവിധായകന്റെ അറസ്റ്റില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയാണെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര പൊലീസ് മഫ്തിയില്‍ പാറശാലയില്‍ എത്തിയാണ് ശശിധരനെ പിടികൂടിയത്. ഏറെ നാടകീയമായ രംഗങ്ങളാണ് അറസ്റ്റിന്റെ ഭാഗമായി നടന്നത്. ഇന്നോവയില്‍ എത്തിയ സംഘം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ കൂടെ പോകുവാന്‍ കൂട്ടാക്കാതിരുന്ന സനല്‍ ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് പൊലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തന്നെ കൊല്ലുവാന്‍ ആണ് കൊണ്ടുപോകുന്നത്. കുടുംബം കൂടെയുണ്ടായിട്ടും പൊലീസ് മര്യാദ പാലിച്ചില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറായ തന്നെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നുവെന്നും സനല്‍കുമാര്‍ പറഞ്ഞു.