സ്വര്‍ണവില മുകളിലേയ്ക്ക് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4900 രൂപയായി. 3860 രൂപയായിരുന്നു വിപണിയില്‍ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39200 രൂപയായി. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഏപ്രില്‍ ഒന്‍പതിന് 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38880 രൂപയായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 35 രൂപ വര്‍ധിച്ചു. ഇന്നലെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 4015 രൂപയായിരുന്നു. ഇന്നത്തെ വര്‍ധനവോടുകൂടി 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 4050 രൂപയായി ഉയര്‍ന്നു.