തൃക്കാക്കരയില്‍ കാല് കുത്തരുത്; തോമസിനോട് സിപിഎം

തൃക്കാക്കരയില്‍ കാല് കുത്തരുത്; തോമസിനോട് സിപിഎം

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കെവി തോമസിനെ സിപിഎം മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് ആക്ഷേപവുമായി രമേശ് ചെന്നിത്തല. വോട്ട് പിടിക്കാന്‍ മണ്ഡലത്തില്‍ എത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി അറിയാന്‍ കഴിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു. പ്രചാരണത്തിന് ഇറങ്ങരുതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കാലത്ത് തോമസ് പറഞ്ഞകാര്യങ്ങള്‍ എറണാകുളം ജില്ലക്കാര്‍ മറന്നിട്ടില്ല. സിപിഎം കെ വി തോമസിനെ പളളുപറഞ്ഞത് ആരും മറന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കെ വി തോമസിനെ സിപിഎം തൃക്കാക്കരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂളിമാട് പാലം തകര്‍ന്ന കേസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മരുമകന്റെ പേരില്‍ കേസെടുക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മടിക്കുന്നതായും അദേഹം പറഞ്ഞു. പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേരില്‍ കേസെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ കൂളിമാട് പാലത്തിന്റെ കാര്യത്തില്‍ പഴയകാര്യങ്ങള്‍ വിസ്മരിക്കുകയാണ്് തൃക്കാക്കരയില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദേഹം ചൂണ്ടിക്കാട്ടി.