സിബിഐ വേണം; പിണറായിയുടെ നെഞ്ചിടിപ്പേറ്റി സ്വപ്‌ന മോദിക്കരുകില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്‌ന സുരേഷിന്റെ കത്ത്. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രി ഉടന്‍ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‌നയുടെ വാദം. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ 164 മൊഴി പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കാന്‍ കോടതി ഉത്തരവ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ മൊഴികളില്‍ ഒന്ന് ഇഡിയ്ക്ക് നല്‍കാന്‍ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളര്‍ കടത്ത് കേസില്‍ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹര്‍ജിയില്‍ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നാളെ പരിഗണിക്കും.