ചെന്നിത്തലയുടെ വജ്രായുധം തലവേദനയാകുന്നു; ബ്രുവറി ഫയലുകള്‍ ഹാജരാക്കാതെ സര്‍ക്കാര്‍

ചെന്നിത്തലയുടെ വജ്രായുധം  തലവേദനയാകുന്നു; ബ്രുവറി ഫയലുകള്‍ ഹാജരാക്കാതെ സര്‍ക്കാര്‍

ബ്രൂവറി അഴിമതിക്കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടി സര്‍ക്കാര്‍. കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ മുന്‍ മന്ത്രിമാരായ ഇ.പി ജയരാജനും, വി.എസ് സുനില്‍കുമാറും ഇന്ന് ഹാജരായില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതലയിലാണെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു. അടുത്ത മാസം 10ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് കോടതി നടപടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.