ഷാനിമോള്‍ക്ക് മറുപടിയുമായി ജെബി മേത്തര്‍
ഷാനിമോള്‍ ഉസ്മാന്റെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമര്‍ശനങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തര്‍ എം പി. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോട് ബഹുമാനം മാത്രം. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നാണ് രാജ്യസഭാ സ്ഥാനാര്‍ത്തിയെ തീരുമാനിച്ചത്. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ക്ക് നല്‍കിയതിനെ രാഷ്ട്രീയ കാര്യ സമിതിയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരിഹസിച്ചിരുന്നു. രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ക്ക് നല്‍കിയത് 'വിപ്ലവകരമായ' തീരുമാനമെന്നായിരുന്നു പരിഹാസം. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും പരിഹാസരൂപേണ ഷാനിമോള്‍ പറഞ്ഞു.
റവല്യൂഷന്‍ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാന്‍ നേതൃത്വം മറന്നുവെന്നും ഷാനിമോള്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോളുടെ ആക്ഷേപം.