സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്

സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്...

സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്


കോഴിക്കോട്: സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്. നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയത്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണം, വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുമെന്നും കാരണം കാണിക്കല്‍ നാട്ടീസില്‍ പറയുന്നു. കോഴിക്കോട് സിറ്റി കണ്ട്രോള്‍ റൂമില്‍ ജോലി ചെയ്യവേ യുവതിക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. രണ്ടുവട്ടം സസ്‌പെന്‍ഷനും മറ്റ് അച്ചടക്ക നടപടികള്‍ക്കും ഉമേഷ് വിധേയനായിട്ടുണ്ട്. നിലവില്‍ കോഴിക്കോട് ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ്. വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കമുള്ള സദാചാര പ്രശ്‌നങ്ങള്‍ ആരോപിച്ച് 2020 സെപ്തംബറിലാണ് ഉമേഷിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ആറ് മാസത്തിന് ശേഷം,  അന്വേഷണം പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന ഉമേഷിനെ അഭ്യര്‍ത്ഥന പ്രകാരം 2021 മാര്‍ച്ചില്‍ ഫറോക്ക് പൊലീസ് സ്‌റ്റേഷനില്‍ ഉമേഷിനെ നിയമിച്ച് കൊണ്ട് കമ്മീഷണര്‍ ഉത്തരവിട്ടുകയും ചെയ്തിരുന്നു.