ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പിസി ജോര്‍ജും; തൃക്കാക്കരയില്‍ തീ പാറുമോ
മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പേര് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവില്‍ സ്ഥാനാര്‍ഥി പട്ടിക കേന്ദ്രനേതൃത്വതിന് സമര്‍പ്പിച്ചു....
കൊച്ചി: തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടരുന്ന സസ്‌പെന്‍സില്‍ മറു തന്ത്രവുമായി ബിജെപിയും. മണ്ഡലത്തില്‍ കാര്യമായ വിജയ സാധ്യതയില്ലെന്ന കണക്ക്കൂട്ടലില്‍ തന്നെയാണ് നേതൃത്വം. അതുകൊണ്ട് കൈവിട്ട എന്ത് കളിക്കും തൃക്കാക്കരയില്‍ ബിജെപി തയാറാണ്. ഇവിടെയാണ് മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പേര് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവില്‍ സ്ഥാനാര്‍ഥി പട്ടിക കേന്ദ്രനേതൃത്വതിന് സമര്‍പ്പിച്ചു. ഇന്ന് തന്നെ അന്തിമതീരുമാനമുണ്ടാകുവാനാണ് സാധ്യത. വെള്ളിയാഴ്ച്ച കോഴിക്കോട് ചേരുന്ന കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയായില്ലെങ്കിലും പ്രചാരണത്തില്‍ പിസിയെ മുന്നില്‍ നിര്‍ത്തുവാനാണ് ബിജെപി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് -എല്‍ഡിഎഫ് മുന്നണികളുമായി വഴക്കടിച്ച് നില്‍ക്കുന്ന ജോര്‍ജിന് ബിജെപി തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. കേന്ദ്രത്തിലൊരു പദവി അടക്കം ജോര്‍ജ് കണ്ണുവയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി അടുക്കുവാനുള്ള ഏറ്റവും ഉചിതമായ സമയമായാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പിസി ജോര്‍ജും സംഘവും കാണുന്നത്. ഹിന്ദു മഹാസമ്മേളനത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പിന്തുണയുമായി ബിജെപി സംസ്ഥാന നേതാക്കള്‍ എത്തിയിരുന്നു.