മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർഥി

മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർഥി


രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഹൈക്കമാൻഡ് സ്ഥാനാർത്ഥിയാകും. അദ്ദേഹത്തിന്റെ നാമനിർദേശ പത്രികയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണി ഒപ്പുവച്ചിട്ടുണ്ട്

മുൻ കേന്ദ്ര മന്ത്രിയായ മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ്. അതുപോലെ പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ ക്ക് വളരെ നല്ല ബന്ധമാണുള്ളത്. കോൺഗ്രസ് പ്രസിഡൻറ് എന്നുള്ള നിലയിൽ അത് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.