പശ്ചിമബംഗാളില്‍ ബിജെപി മാർച്ചില്‍ വൻ സംഘർഷം, നിരവധിപ്പേ‍ര്‍ക്ക് പരിക്ക്

പശ്ചിമബംഗാളില്‍ ബിജെപി മാർച്ചില്‍ വൻ സംഘർഷം, നിരവധിപ്പേ‍ര്‍ക്ക് പരിക്ക്

 അഴിമതി കേസില്‍ പശ്ചിമബംഗാളില്‍ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിൽ ബിജെപി   സംഘടിപ്പിച്ച മെഗാ സെക്രട്ടേറിയേറ്റ് മാർച്ചില്‍ വ്യാപക സംഘർഷം. കൊല്‍ക്കത്ത നഗരത്തില്‍നിന്നും തുടങ്ങിയ മാർച്ചില്‍ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

മാർച്ചില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എംപി അടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്‍ക്കത്തയിലേക്ക് വരുന്ന പ്രവർത്തകരെപോലും ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണെന്നും, മമത ആരെയാണ് പേടിക്കുന്നതെന്നും ബിജെപി നേതാക്കൾ ചോദിച്ചു.  പൊലീസിനെതിരെ കല്ലെറിയുന്നത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി കുറ്റപ്പെടുത്തി. 

അഴിമതി കേസില്‍ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് മമത ബാനർജി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി നബ്ബന ചലോ എന്ന പേരില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊല്‍ക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചില്‍ പങ്കെടുത്തു. അഴിമതി കേസില്‍ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിജെപി നബ്ബന ചലോ എന്ന പേരില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്