സഞ്ജുവിനെ വിമര്‍ശിച്ച സച്ചിനെതിരെ മന്ത്രി ശിവന്‍കുട്ടി
ഐ.പി.എല്‍ 2022 ഫൈനല്‍ കളിക്കുന്ന രണ്ടാമത്തെ ടീമിനെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയറിന് പിന്നാലെ സഞ്ജു സാംസണെതിരെ വിമര്‍ശനമുന്നയിച്ച സച്ചിനെതിരെ മന്ത്രി വി ശിവന്‍കുട്ടി . സച്ചിന്റെ പരാമര്‍ശം അനവസരിത്തിലായെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കളിയില്‍ സഞ്ജു അനാവശ്യമായി വിക്കറ്റ് കളഞ്ഞു കുളിക്കുകയാണെന്നായിരുന്നു സച്ചിന്റെ വിമര്‍ശനം. സഞ്ജു ഇത്തരത്തില്‍ അനാവശ്യമായി ഒരു ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞതിന്റെ നിരാശയായിരുന്നു സച്ചിന്റെ വിമര്‍ശനത്തിന് പിന്നില്‍. തന്റെ യൂട്യൂബ് ചാനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരം വിലയിരുത്തുന്നതിനിടെയാണ് സച്ചിന്‍ ഇക്കാര്യം പറയുന്നത്. 'മികച്ച രീതിയില്‍ കളിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ആവശ്യമില്ലാത്ത ഒരു ഷോട്ട് കളിച്ചാണ് ഹസരങ്കയുടെ പന്തില്‍ സഞ്ജു വീണ്ടും പുറത്താവുന്നത്. ഇത് ആറാം തവണയാണ് ഹസരങ്ക അദ്ദേഹത്തെ പുറത്താക്കുന്നത് എന്നാണ് എന്റെ ഓര്‍മ