കാലവര്‍ഷമെത്തി; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കാലവര്‍ഷമെത്തി; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം  മാലിദ്വീപിലും കന്യാകുമാരിക്ക് സമീപവും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും കാലവര്‍ഷമെത്തിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് മണ്‍സൂണ്‍ കേരളത്തില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.  തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേയ്ക്ക് കാലവര്‍ഷം വ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, സമീപ പ്രദേശമായ ലക്ഷദ്വീപ് മേഖലയിലും കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.