ബസിന് മുകളിലെ യാത്ര; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളിലിരുന്ന യാത്ര ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത് മോട്ടര്‍ വാഹന വകുപ്പ്. യാത്രക്കാരെ മുകളില്‍ ഇരുത്തിക്കൊണ്ടുപോയ രണ്ട് ബസുകളുടെയും െ്രെഡവര്‍മാരുടെയും ലൈസന്‍സ് റദ്ദ് ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് ആര്‍ടിഒ മുന്‍പാകെ ഹാജരാകാന്‍ െ്രെഡവര്‍മാരോട് നിര്‍ദേശിച്ചു. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി യാത്ര ചെയ്തത് ഗുരുതര വീഴ്ചയായി കണ്ടാണ് നടപടി.