അക്ഷയ ഭാഗ്യകുറിയിലൂടെ പെയിന്റിങ് തൊഴിലാളി ലക്ഷാധിപതി
ശെല്‍വരാജനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ്. പെയിന്റിംഗ് ജോലിക്കിടെയുള്ള ഇടവേളകളിലാണ്..
ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പെയിന്റിംഗ് തൊഴിലാളിയായ ശെല്‍വരാജിന്. ഏനാത്ത് കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ്. പെയിന്റിംഗ് ജോലിക്കിടെയുള്ള ഇടവേളകളിലാണ് ശെല്‍വരാജ് ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുക. ലോട്ടറി ഏജന്‍സിയില്‍ നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ത്ത് പണം അടച്ചു കഴിഞ്ഞ് അതില്‍ നിന്നു കിട്ടുന്ന കമ്മീഷന്‍ ഉപയോഗിച്ച് സ്വന്തമായി ഒരു ബുക്ക് ടിക്കറ്റും ശെല്‍വരാജന്‍ വാങ്ങും. അങ്ങനെ എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യമെത്തിയത്. എ.ജെ. 564713 എന്ന നമ്പരിനാണ്. സ്ഥിരമായി ഏനാത്ത് കടയില്‍ നിന്നും ലോട്ടറി എടുക്കുന്നയാളാണ് ശെല്‍വരാജന്‍. കഴിഞ്ഞ നാലു മാസമായി ദിവസവും രണ്ട് ബുക്ക് വാങ്ങി വൈകിട്ടും രാവിലെയുമായി നടന്ന് വില്‍ക്കും. ഭാഗ്യം തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ വീട്ടിയ ശേഷം മക്കളുടെ തുടര്‍പഠനത്തിനും വീട് നിര്‍മ്മാണത്തിനും തുക വിനിയോഗിക്കുമമെന്നും ശെല്‍വരാജന്‍ പറയുന്നു.