രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പരിപാടികൾ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പരിപാടികൾ

രാവിലെ 7 മണിക്ക്  നേമത്ത് നിന്ന് ആരംഭിച്ച പദയാത്ര 10 മണിക്ക്   പട്ടത്ത് എത്തിച്ചേരും

അവിടെ വിശ്രമം

1 മണിക്ക്  സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം.

2 മണിക്ക്  ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം. കുട്ടികളുമായുള്ള ആശയവിനിമയം

3.30 ന്: കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹ സന്ദർശനം.

4 മണിക്ക്  പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും

7 മണിക്ക്  പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കുന്നു. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.