ദക്ഷിണകൊറിയയെ തകര്‍ക്കുവാന്‍ സാധിക്കും; മുന്നറിയിപ്പുമായി കിം ജോങ് ഉന്നിന്റെ സഹോദരി

ദക്ഷിണകൊറിയയെ തകര്‍ക്കുവാന്‍ സാധിക്കും; മുന്നറിയിപ്പുമായി....

ദക്ഷിണകൊറിയയെ തകര്‍ക്കുവാന്‍ സാധിക്കും; മുന്നറിയിപ്പുമായി കിം ജോങ് ഉന്നിന്റെ സഹോദരി

പോങ്യാങ്: ദക്ഷിണ കൊറിയക്കെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി ഉത്തരകാറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. തങ്ങള്‍ക്കെതിരെ പ്രകോപനം ഉണ്ടായാല്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തെ അപ്പാടെ അപ്രത്യക്ഷമാക്കുമെന്നാണ് കിം യോ ജോങ് മുന്നറിയിപ്പ് നല്‍കിയത്. ഉത്തരകൊറിയന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്താന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി സു വൂക് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രതികരണം. 'ദക്ഷിണ കൊറിയ ഞങ്ങളുമായി സൈനിക ഏറ്റുമുട്ടലിന് തീരുമാനിച്ചാല്‍ നമ്മുടെ ആണവ പോരാട്ട സേന അനിവാര്യമായും അതിന്റെ കടമ നിര്‍വഹിക്കും,' കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയന്‍ ആണവ സേനയുടെ പ്രാഥമിക ദൗത്യം സ്വന്തം പ്രതിരോധമാണ്. എന്നാല്‍ സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ ഈ ആയുധങ്ങള്‍ ശത്രുവിന്റെ സേനയെ ഇല്ലാതാക്കാന്‍ ഉപയോ?ഗിക്കുമെന്നും കിം യോ ജോങ് പറഞ്ഞു. തങ്ങളുമായി മുട്ടാന്‍ കെല്‍പ്പുള്ളവരല്ല ദക്ഷിണ കൊറിയന്‍ സേനയെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയില്‍ ഭരണത്തിലുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറാണ് കിം യോ ജോങ്.  ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കിം യോ ജോങ് കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നല്‍കിയിരുന്നു.