ലുലുമാളിനെ കാവിഭവന്‍ ആക്കാന്‍ നീക്കം

Jul 20, 2022 - 05:34
0
ലുലുമാളിനെ കാവിഭവന്‍ ആക്കാന്‍ നീക്കം

ഡല്‍ഹി: ലുലുമാള്‍ 'ശുദ്ധീകരിക്കാ'നെന്ന പേരില്‍ അയോധ്യയില്‍ നിന്നെത്തിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. അയോധ്യയിലെ വിവാദ പൂജാരി ജഗദ്ഗുരി പരമഹംസനെയാണ് പോലീസ് മാളിന് മുന്നില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. ലുലുമാളില്‍ നിസ്‌കാരം നടന്ന സ്ഥലം ശുദ്ധീകലശം ചെയ്യണമെന്ന് അവകാശപ്പെട്ടാണ് ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം മാളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലുലുമാളില്‍ നിസ്‌കാരം നടന്നതിനാല്‍ ആ സ്ഥലം അശുദ്ധമായെന്നും അതിനാല്‍ ശുദ്ധികലശം നടത്തണമെന്നുമായിരുന്നു ഇയാളുടെ വാദം. ലുലുമാളിന്റെ പേര് കാവിഭവന്‍ എന്നാക്കണമെന്ന വിചിത്രമായ ആവശ്യവും ഇയാള്‍ മുന്നോട്ടുവെച്ചു. ഇത്തരം വിവാദങ്ങളുടെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനിന്നയാളാണ് പരമഹംസന്‍. നേരത്തെ ആഗ്രയില്‍ താജ്മഹലില്‍ ജലാഭിഷേകം നടത്താന്‍ എത്തിയ ഇയാളെ അവിടെയും പോലീസ് തടഞ്ഞിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User