സന്തോഷ് ട്രോഫി: ബംഗാൾ ഫൈനലിൽ

തിങ്കളാഴ്‌ച ഫൈനലിൽ കേരളം ബംഗാളിനെ നേരിടും

സന്തോഷ് ട്രോഫി: ബംഗാൾ ഫൈനലിൽ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പുരിനെ പരാജയപ്പെടുത്തി ബംഗാള്‍ ഫൈനലിലെത്തി. ഇതോടെ തിങ്കളാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരളം ബംഗാളിനോട് ഏറ്റുമുട്ടും. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബംഗാളിന്റെ ജയം. 32 തവണ ബംഗാൾ ചാംപ്യന്മാരായിരുന്നു. മേയ് 2 ന് രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മത്സരം. സന്തോഷ് ട്രോഫി മത്സരത്തിൽ ഇതിനുമുമ്പും കേരളവും ബംഗാളും ഏറ്റുമുട്ടിയിരുന്നു. അവസാന മത്സരത്തിൽ കേരളത്തിനായിരുന്നു വിജയം.