എഐസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് സോണിയ നിര്‍ദ്ദേശിച്ചത് ഈ നേതാവിനെ; തരൂര്‍ മത്സരിക്കും?
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നു. ഒക്ടോബര്‍ 17 ന് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 19 ന് ഫലം പ്രഖ്യാപിക്കും. സെപ്തംബര്‍ 24 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സെപ്തംബര്‍ 30 ആണ് പത്രിക നല്‍കാനുള്ള അവസാന തീയ്യതി.ചികിത്സക്കായി വിദേശത്തായതിനാല്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനായിട്ടാണ് ഇന്നത്തെ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ച മാത്രമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം സോണിയ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെതാണ്. രാഹുല്‍ ഗാന്ധിയ്ക്കും എതിര്‍പ്പില്ല. ഗഹ്‌ലോട്ടിനെതിരായി ജി 23 നേതാക്കളില്‍ നിന്നാരെങ്കിലും മത്സരരംഗത്ത് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജി 23ല്‍ നിന്ന് ഗുലാം നബി ആസാദും കപില്‍ സിബലും പാര്‍ട്ടി വിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആനന്ദ് ശര്‍മ്മയുടെയും മനീഷ് തിവാരിയുടെയും നേതൃതത്തിലാണ് ജി 23 നേതാക്കള്‍ ഇറങ്ങുന്നത്. ശശി തരൂരിനെ രംഗത്ത് ഇറക്കാനാണ് വിമത നേതാക്കളുടെ നീക്കം. എന്നാല്‍ തരൂര്‍ സമ്മതം മൂളിയിട്ടില്ല