ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധ 3 കുട്ടികൾ ഐസിയു വിൽ
ഒരാളുടെ നില ഗുരുതരം
കാസറഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധ യെ തുടർന്ന് ഒരു കുട്ടി മരിക്കാനുണ്ടായ സംഭവത്തിൽ കടയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കട പൂട്ടി സീൽ ചെയ്യുകയും, രണ്ടു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
അതേ സമയം മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. അതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി.
നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.