രാഷ്ട്രിയ നിലപാട് 10ന് പ്രഖ്യാപിക്കുമെന്ന് കെ വി തോമസ് 

രാഷ്ട്രിയ നിലപാട് 10ന് പ്രഖ്യാപിക്കുമെന്ന് കെ വി തോമസ് 



കൊച്ചി: രാഷ്ട്രിയ നിലപാട് 10-ാം തിയതി പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കുന്നതിനോട് അനുബന്ധിച്ചാണ് അന്നേ ദിവസം നിലപാട് വ്യക്തമാക്കുമെന്ന് കെവി തോമസ് പറഞ്ഞത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി വരുന്നതും പത്താം തിയതിയാണ്. പാലാരിവട്ടത്ത് നടക്കുന്ന ഇടതുപക്ഷ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വേദിയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കെവി തോമസുണ്ടാകും. നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ ഔദ്യോഗിക പദവകളില്‍ നിന്ന് കെ വി തോമസിനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതുമില്ല. എന്നാല്‍ പിന്നീട് കിട്ടിയ അവസരങ്ങളിലെല്ലാം അദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെ രുക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. തൃക്കാക്കരയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോ ജേക്കബാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തൃക്കാക്കര ഹൃദയം തുറക്കട്ടേയെന്നാണ് കെ വി തോമസ് പ്രതികരിച്ചത്.