കര്‍ദ്ദിനാള്‍ ഇന്ന് കോടതിയില്‍ എത്തില്ല
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാലാണിത്. ഹര്‍ജിയില്‍ തീരുമാനമാകും വരെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകര്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാടുകൂടി അറിഞ്ഞശേഷമാകും ഹാജരാകുന്നതില്‍ അന്തിമ തീരുമാനമെടുക്കുക സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരത്തെ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.