കെ റെയില്‍; സര്‍ക്കാരിന് സുപ്രീംകോടതിയുടെ തലോടല്‍
കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി വക ആശ്വാസം. സാമൂഹികാഘാത സര്‍വേക്കെതിരെ ഹര്‍ജി സുപ്രീംകോടതി തള്ളിയത് സര്‍ക്കാരിന് പുത്തന്‍ ഊര്‍ജം സമ്മാനിക്കും. സര്‍വേയില്‍ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. സര്‍വേയെയും കല്ലിടനലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഡിവിഷന് ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. കെ റെയിലോ എന്ത് പദ്ധതിയായാലും നിയമപരമായി സര്‍വേ നടത്തണം. കോടതി പദ്ധതിക്കെതിരല്ല, സര്‍വേ തുടരുന്നതിനും തടസമില്ല. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചു സാമൂഹികാഘാത പഠനമാണ് നടത്തുന്നതെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപെടുത്താന്‍ സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് സര്വേുയെന്ന് ക്യത്യമായി വിശദീകരിക്കണം. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന് ബഞ്ച് എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചോദിച്ചു.