മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കി
ഉത്തർപ്രദേശ് സർക്കാരാണ് ഉത്തരവിറക്കിയത്
മദ്‌റസകളില്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായി ദേശീയഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മെയ് പന്ത്രണ്ടു മുതല്‍ ഉത്തരവ് നടപ്പാകും. യു.പി ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാര്‍ച്ച് 24ന് മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡുമായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മെയ് 9നാണ് ഉത്തരവ് പാസായത്.
മുന്‍പ് മദ്‌റസകളില്‍ നിലനിന്നിരുന്ന പ്രകാരം മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരിക്കും ദേശീയഗാനം ആലപിക്കുക. റമദാന്‍ അവധിക്ക് ശേഷം മെയ് 11നാണ് മദ്‌റസകള്‍ തുറന്നത്. എല്ലാ എയ്ഡഡ്. അണ്‍ എയ്ഡഡ് മദ്‌റസകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.