അടച്ചിട്ടിരിക്കുന്ന താജ്മഹൽ മുറികൾ തുറക്കണ്ട: അലഹബാദ് ഹൈക്കോടതി

അടച്ചിട്ടിരിക്കുന്ന താജ്മഹൽ മുറികൾ തുറക്കണ്ട: അലഹബാദ് ഹൈക്കോടതി

 ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി അടച്ചിട്ട താജ്മഹലിലെ 20 മുറികള്‍ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി.കെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഹരജി നിലനില്‍ക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

താജ്മഹലിന്റെ അടച്ചിട്ട 20 മുറികള്‍ തുറന്ന് ശരിയായ ചരിത്രം കണ്ടെത്തണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ഗവേഷകരുടെ പരിധിയില്‍ വരുന്നതാണ്. ചരിത്രപരമായ വിഷയങ്ങളില്‍ വിധി പറയുന്നത് ഹരജിയുടെ പരിധിയില്‍ വരില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഹരജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.