ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചു.

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചു.

  ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചു. ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെത്തുടര്‍ന്ന് രാജി വെക്കാനുള്ള കടുത്ത സമ്മര്‍ദ്ദം തന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുണക്കകത്ത് നിന്നുതന്നെ രജപക്‌സെക്ക് മേല്‍ ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ കഴിഞ്ഞ ദിവസവും രാജ്യത്ത് രണ്ടാം വട്ടവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വക്താവ് തന്നെയാണ് രജപക്‌സെയുടെ രാജി വിവരം പുറത്തുവിട്ടത്.